ഉത്തരേന്ത്യൻ മഴക്കെടുതി; 19 മരണം

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം. കനത്ത മഴയിൽ 19 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രേ മോദി വിലയിരുത്തി. അടുത്ത 2 ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലാണ്. ഹിമാചല്‍പ്രദേശിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. തുനാഗിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി. കുളുവിലെ ബിയാസ് നദിക്കരയിൽ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. മലയാളികളടക്കം നിരവധി വിനോദസഞ്ചാരികളാണ് ഹിമാചൽ പ്രദേശിൽ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയെന്നും ആരും വീടുകൾക്ക് പുറത്തിറങ്ങരുതെന്നും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അഭ്യർത്ഥിച്ചു.

യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നത് ദില്ലിയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് ജനജീവിതം ദുസഹമാക്കിയതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലും മഴ തുടരുകയാണ്.

Also Read: ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News