പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടിയെന്ന് സംശയം, മൂഴിയാര്‍ ഡാം വീണ്ടും തുറന്നേക്കും

പത്തനംതിട്ടയിലെ കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കനത്ത മഴ. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയേക്കും.

Also Read: അച്ചൻകോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു; യുവതി മരിച്ചു, മകനെ കാണാതായി

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞദിവസം ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇന്നലെ ശമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തിയായി. കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

Also Read: മഴ തടസമാകും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങൾ മാറ്റിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News