സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം കൊല്ലം കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് പ്രവചനം. ഉച്ചയ്ക്കുശേഷം മലയോര മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Also Read: വയനാട്ടില്‍ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും കാറുകളും കത്തിച്ചു
അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: തെരഞ്ഞെടുപ്പ് ഗോദയൊരുങ്ങി; സ്ഥാനാർഥി നിർണയത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും
ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തില്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. തമിഴ്നാട്ടിലും മഴ സജീവമായേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here