സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

rain

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലട്ടും ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

ALSO READ: അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്, സ്കൂട്ട‍ർ യാത്രികരെ കാറിടിച്ച് കൊലപ്പെടുത്തി

ഒക്ടോബര്‍ 11 വരെ സംസ്ഥാന വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഉയര്‍ന്ന ലെവലില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാതീരത്തിന് സമീപം ചക്രവാത ചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനഫലമായാണ് വ്യാപക മഴ തുടരുന്നത്. നിലവില്‍ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. മലയോര തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News