യുഎഇയില്‍ കനത്ത മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയില്‍ അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാല്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍, താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മരുഭൂമികളില്‍ വ്യാഴാഴ്ച കനത്ത മഴ പെയ്തു. മരുഭൂമിയില്‍ പെയ്യുന്ന കനത്ത മഴയുടെ വീഡിയോ, കാലാവസ്ഥ വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. താമസക്കാര്‍ പുറത്ത് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍, അപകടകരമായ കാലാവസ്ഥാ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തെ വടക്കന്‍ നഗരമായ റാസല്‍ഖൈമയില്‍ ചിലയിടത്ത് പെരുമഴയില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. അതിനാല്‍, പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read: കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News