യുഎഇയില്‍ അതിശക്തമഴ; മുന്നറിയിപ്പുമായി അധികൃതര്‍

മഴയില്‍ കുതിര്‍ന്ന് യു എ ഇ. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്. ഞായറാഴ്ച രാവിലെ മുതലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍
മഴ ആരംഭിച്ചത്. ഇടിയോടു കൂടിയ മഴയില്‍ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി.

റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയാണിത്. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മഴയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Also Read : ബ്രഹ്‌മപുരം പ്ലാന്റിലെ അഗ്‌നിബാധ: സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു പ്രചോദന ധനസഹായം കൈമാറി

പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോടും ഫ്‌ലെക്‌സിബിള്‍ വര്‍ക്കിങ് രീതികള്‍ സ്വീകരിക്കാന്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍ നിളയും കുറവാണ്. ദുബായ് വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ പുറപ്പെടല്‍ മഴ മൂലം വൈകി. നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News