സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് വരുന്ന 5 ദിവസം ഇടിമിന്നലോടും കാറ്റിനോടും കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പ്രഖാപിച്ചു. പാലക്കാട് മലപ്പുറം ജിലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
അതേസമയം, മലപ്പുറത്തും ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലകളിൽ നിന്നും അതിശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ നിർത്തിവച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here