സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഒറ്റപ്പെട്ട ചില മേഖലയില്‍ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാഗം നല്‍കുന്നുണ്ട്.

also read :ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

അതേസമയം, ഏകദേശം 122 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം 92 ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാല്‍, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂര്‍ (-52%) എന്നിങ്ങനെയാണ് കണക്കുകള്‍. മൂന്ന് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 2576.8 mm) 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

also read :‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ജൂണില്‍ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത് 260.3 എംഎം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. എന്നാല്‍ 653. 5 എംഎം ലഭിക്കേണ്ട ജൂലൈ മാസത്തില്‍ ലഭിച്ചത് 592 എംഎം മഴ ലഭിച്ചിരുന്നു. 123 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോര്‍ഡാണ് 2023 ഓഗസ്റ്റ് മാസത്തിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News