സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അതിശക്തമായ മഴ തുടരും. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അതേസമയം ഇരട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ് മാസത്തിൽ ലഭിക്കേണ്ട വേനൽമഴയേക്കാൾ അധികം ഇത്തവണ ലഭിച്ചിട്ടുണ്ട്.

Also Read: മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; മരണം പത്തായി

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു അരികെയും, ബംഗാൾ ഉൾക്കടലിലുമാണ് ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Also Read: മദ്യ നയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല; ചില മാധ്യമങ്ങള്‍ ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു: മന്ത്രി എം ബി രാജേഷ്

തീരദേശ – മലയോര മേഖലകളില്‍ കനത്ത ജാഗ്രത നിർദേശവും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിലക്ക് തുടരുകയാണ്. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News