സംസ്ഥാനത്ത് ശക്തമായ മഴ; കല്ലാർ ഡാം തുറന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ 3 ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 5 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

ALSO READ: നവകേരള സദസ് ഇന്ന് വയനാട്ടില്‍

അതേസമയം തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇടുക്കി – നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.

ALSO READ: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News