സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് കൂടി നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്.

Also Read: ഉത്തരാഖണ്ഡിൽ എടിഎം മെഷീന്‍ മുറിച്ച് കടത്തി; മോഷണ സംഘം കവർന്നത് ലക്ഷങ്ങൾ

കൊമറിന്‍ മേഖലകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാദചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരും എന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News