കനത്ത മഴ; വെള്ളത്തില്‍ മുങ്ങി കൊച്ചി- വീഡിയോ

കൊച്ചിയില്‍ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കൊച്ചിയില്‍ മഴ ശക്തമായത്. പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകിട്ടോടെ എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ കനക്കുകയുമായിരുന്നു. അപ്രതീക്ഷിതമായി പേമാരിയെത്തിയതോടെ നഗരം അല്‍പ്പനേരം സ്തംഭിച്ചു. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളില്‍ വെള്ളക്കെട്ടുണ്ടായതോടെ വാഹന ഗതാഗതം നിശ്ചലമായി. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം കയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

ALSO READ:ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മെട്രോ നിര്‍മ്മാണം നടക്കുന്ന ഇന്‍ഫോ പാര്‍ക്ക് പ്രദേശങ്ങളിലെ ഡ്രൈനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് രൂക്ഷമായ വെള്ളക്കെട്ടിനിടയാക്കിയത്. ഇന്‍ഫോ പാര്‍ക്കിലെ, വേള്‍ഡ് ട്രേഡ് സെന്റര്‍, വിസ്മയ, തപസ്യ, ലുലു സൈബര്‍ ടവര്‍, എന്നീ പ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രധാനമായും രൂക്ഷമായ വെള്ളകെട്ട് ഉണ്ടായത്. ഇതോടെ ജോലി കഴിഞ്ഞ് ജീവനക്കാര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയാതായി.

എന്നാല്‍ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന എം ജി റോഡ് ഉള്‍പ്പടെയുള്ള നഗരഹൃദയ ഭാഗത്ത് ഇത്തവണ കാര്യമായ വെള്ളക്കെട്ടുണ്ടായില്ല. സര്‍ക്കാരും ജില്ലാ ഭരണകൂടവും കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പാക്കിവരുന്ന ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ വിജയമായതിനെത്തുടര്‍ന്നാണ് പലയിടത്തും വെള്ളക്കെട്ട് ഒഴിവാക്കാന്‍ കഴിഞ്ഞത്.

ALSO READ:കനത്ത മഴ: പത്തനംതിട്ട ജില്ലയില്‍ രേഖപ്പെടുത്തിയത് മൂന്ന് മരണങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News