‘മഴയെ സൂക്ഷിക്കണം’, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 17) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

ALSO READ: ‘ഇനി ഓട്ടവും ആട്ടവും റയൽ മാഡ്രിഡിൽ’, ഹോം ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷ്യനായി കിലിയൻ എംബാപ്പെ; ജേഴ്‌സിയിൽ ചുംബിച്ച്, കൈകൾ ഉയർത്തി ലൈക് ക്രിസ്റ്റ്യാനോ റൊണാൾഡോ

അതേസമയം അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി മലയോരമേഖലകളിലേക്ക് ഇന്ന് മുതൽ രാത്രിയാത്രാനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 16/07/24 മുതൽ ജൂലൈ 21 വരെ വൈകീട്ട് 6 മുതൽ രാവിലെ 6 വരെയാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News