വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍; റോഡ് അടച്ചു

വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴിയില്‍ ഗണപതിപാറ എന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡില്‍ നിന്നു നാളെ രാവിലെ മണ്ണ് മാറ്റും. ശേഷം എന്നിട്ട് ഗതാഗതം പുന:സ്ഥാപിക്കും

രാത്രിയില്‍ മഴ ശക്തമായാല്‍ മണ്ണ് ഇടിയാന്‍ സാധ്യത ഉണ്ട്. അതിനെതുടര്‍ന്ന് പേരയം, ഗാന്ധി നഗറിലും വെച്ച് റോഡ് അടച്ചു. വിതുര ഫയര്‍ ഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേസമയം വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വിതുര – പൊന്നാം ചുണ്ട് പാലത്തില്‍ വെള്ളം കയറി. സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്.

Also Read : സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിലവില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ കോഴിക്കോട് വയനാട് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കോമറിന്‍ മേഖലയ്ക്ക് മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News