ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ 204 മില്ലിമീറ്ററില്‍ അധികം മഴ പെയ്‌തേക്കും. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ശക്തമായ മഴപെയ്യുകയാണ്. നിരവധി താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലായി.

also read; ചിക്കൻ നഗറ്റ് കാലിൽ വീണു; എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽ പ്രളയമുണ്ടായി. നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ ഒലിച്ചുപോകുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ ദേശീയ പാതയുടെ ഒരുഭാഗം ഒലിച്ചുപോയി. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.അതിശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഗുജറാത്തില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

also read; മുംബൈയിൽ മഴ തുടരുന്നു , രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലേർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News