സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മ‍ഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ  മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ  മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മണിപ്പൂരിൽ വീണ്ടും കൊടും ക്രൂരത, സ്വാതന്ത്ര്യസമര സേനാനിയുടെ വിധവയെ തീകൊളുത്തി കൊന്നു

കഴിഞ്ഞ മണിക്കൂറുകളിൽ വയനാട്, കണ്ണൂർ, കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോരമേഖലകളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

25-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

26-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ALSO READ: കൈരളി ടി വി ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണം നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News