കനത്ത മഴ മധ്യകേരളത്തെയും വലച്ചു. വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും കൊച്ചി നഗരം സ്തംഭിച്ചു. പെരുമ്പാവൂരിലും ആലപ്പുഴയിലുമായി കാലവർഷക്കെടുതിയിൽ 2 പേർ മരിച്ചു. കളമശ്ശേരിയിൽ ഒരു മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ ലഭിച്ചു. കൊച്ചിയിലെ കനത്ത മഴക്ക് കാരണം മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ദ്ധർ സൂചന നൽകി.
രാവിലെ മുതൽ ശമനമില്ലാതെ പെയ്ത മഴയിൽ കൊച്ചിയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കളമശ്ശേരി, കാക്കനാട്, പാലാരിവട്ടം, ഇടപ്പള്ളി – വൈറ്റില ബൈപ്പാസ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കാക്കനാട് ഇൻഫോപാർക്കിലും പരിസരപ്രദേശങ്ങളും റോഡുകൾ വെള്ളത്തിനടിയിലായി. ഒട്ടേറെ വീടുകളിലും കടകളിലും വെള്ളം കയറി. രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തെ സ്തംഭിപ്പിച്ചു.
കൊച്ചിയിലെ കനത്ത മഴക്ക് കാരണം മേഘവിസ്ഫോടനം ആകാമെന്ന് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ദ്ധർ സൂചന നൽകി. കളമശ്ശേരിയിൽ ഒരു മണിക്കൂറിനിടെ 100 മില്ലിമീറ്ററും കുസാറ്റ് ക്യാമ്പസിൽ 98 മില്ലിമീറ്ററും മഴ ലഭിച്ചു. പെരുമ്പാവൂർ ഐക്കരകുടിയിൽ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഐക്കരക്കൂടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ആലപ്പുഴയിൽ തെങ്ങു വീണ് ഒരാൾ മരിച്ചു. ഓലകെട്ടി സ്വദേശി അരവിന്ദാണ് മരിച്ചത്.
Also read:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷ; ഇഡിയോട് വിശദീകരണം തേടി ജാർഖണ്ഡ് ഹൈക്കോടതി
വീട്ടുമുറ്റത്ത് നിന്ന് തെങ്ങ് കടപുഴകി ദേഹത്ത് വീഴുകയായിരുന്നു. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണു. ഒരാൾക്ക് നിസാര പരിക്കേറ്റു. അങ്കമാലി ടൗണിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിലും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായി. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടകരമായ സാഹചര്യം ഇല്ല. കോട്ടയം നഗരത്തിൽ കനത്ത മഴയിലും കാറ്റിലും വീടിൻറെ മേൽക്കൂര തകർന്നു. ആർക്കും പരുക്കില്ല . ഇടുക്കി , തൃശ്ശൂർ ജില്ലകളിൽ മഴ താരതമ്യേന കുറവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here