കനത്ത മഴയിലും മലവെള്ള പാച്ചിലിലും പാലക്കാട് മംഗലംഡാം കടപ്പാറയിൽ ആലുങ്കൽ വെള്ളച്ചാട്ടം കാണാൻ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തൻ തോട്ടിൽ വെള്ളം കൂടിയതിനെ തുടർന്ന് യുവാക്കൾ അക്കരയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടക്കാഞ്ചേരി ചന്തപ്പര സ്വദേശികളായ യുവാക്കളാണ് അകപ്പെട്ടത്.ഞായറാഴ്ച വൈകീട്ട് നാലരയോടെ ആലിങ്കൽ വെള്ളം ചാട്ടം കാണാനെത്തിയ ഇവർ തോടിൻ്റെ അപ്പുറത്തെ കുന്നിലെത്തി. പെട്ടെന്നാണ് മഴ തുടങ്ങിയത്.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി
ഇതോടെ തോട്ടിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് യുവാക്കൾ വനത്തിൽ കുടുങ്ങുകയായിരുന്നു. തളികക്കല്ല് കോളനിയിലേക്ക് പോകുകയായിരുന്ന രാജപ്രിയൻ (മാണിക്യൻ) ആ സമയത്ത് തോടിൻ്റെ അരികിൽ ബൈക്കുകൾ നിൽക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അപ്പുറത്തെ കുന്നിൽ നിന്നും ആളുകളുടെ നിലവിളി കേട്ടത്. ഉടനെ നാട്ടുകാരേയും മംഗലംഡാം പൊലീസിലും വിവരം അറിയിച്ചു. ഏഴരയോടെ സ്ഥലത്തെത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂർ കൊണ്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here