കനത്ത മഴ; പാലക്കാട് വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്.

ALSO READ:ശക്തമായ മഴ; കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു

അതേസമയം കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ വയലിലാണ് അപകടമുണ്ടായത്.

ALSO READ:‘ആമയിഴഞ്ചാന്‍ അപകടം; ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം’: എ എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News