ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; അസമിൽ മരിച്ചവരുടെ എണ്ണം 109 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ബിഹാറിലും, ഉത്തര്‍പ്രദേശിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. ദില്ലിയിലും ഇടവിട്ട് ശക്തമായ മഴയാണ്. വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമാകുകയാണ്.

Also Read: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തേക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്: വി കെ സനോജ്

ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസ്സാം തുടങ്ങിയ സംസഥാനങ്ങളിലെ ഭൂരിഭാഗം ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ആസ്സാമില്‍ മാത്രം മരണസംഖ്യ 100 കടന്നു. ബ്രപ്മപുത്ര അടക്കമുള്ള പ്രധാനനദികളില്‍ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ തുടരുന്നത് സംസ്ഥാനത്തെ വലക്കുന്നു. 169 ദുരിതാശ്വാസ ക്യാമ്പുകളിലായി 36000ലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. 30000 ഹെക്ടറിലേറെ കൃഷിഭൂമി വെള്ളം കയറി് നശിച്ചു.

Also Read: സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തും; സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കം

ഉത്തര്‍പ്രദേശില്‍ 22 ജില്ലകളിലായി 1500 ലധികം ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചു. 54 ലധികം പേര്‍ യു പിയില്‍ മാത്രം മരണപ്പെട്ടു. ശക്തമായ ഇടിമിന്നലില്‍ 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. സംസ്ഥാനത്ത് മൊത്തം 16 എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News