കനത്ത മഴ; ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ദില്ലിയിൽ മരണസംഖ്യ 11 ആയി

മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ദില്ലിയിൽ മരണസംഖ്യ 11 ആയി.

Also read:ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സഖ്യത്തിന് തകർച്ച

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കനത്തത്തോടെ ജനജീവിതം ദുസ്സഹമാണ്. ദില്ലിയിൽ മഴക്കെടുതിയിൽ മരണ സംഖ്യ 11 ആയി. വസന്ത വിഹാർ, സമയ് പൂർ, ഓല്ല എന്നിവിടങ്ങളിലെ വെള്ളക്കെട്ടിൽ വീണ് നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയക്ക് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ വീടുകളടക്കം വെള്ളത്തിനടിയായിലായി.

Also read:മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു

സുഖിനദിയും ഗംഗാ നദിയും കരകവിഞ്ഞിഴുകയതോടെ ദുരിതത്തിലാണ് ജനങ്ങൾ. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത്. അടുത്ത മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഉത്തർപ്രദേശിലെ മൊറാദ് ബാദിൽ മഴ പെയ്തതോടെ ഗാതാഗത മാർഗം നിലച്ചു. വീടുകൾ വെള്ളക്കെട്ടുകളാൽ ചുറ്റപ്പെട്ടതോടെ പുറത്തിറങ്ങാനാകാത്തവർക്ക് വഞ്ചിയിലാണ് സഹായമെത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

അമൃത്സറിലെ സുവർണക്ഷേത്രവും പരിസര പ്രദേശങ്ങളു വെള്ളത്തിൽ മുങ്ങി.ഇതിനു പുറമേ ഹരിയാന ഹിമാചൽ പ്രദേശ്,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ജാഗ്രത തുടരുകയാണ്. ഹിമാചലിലും ദില്ലിയിലും ഉത്തരാഖണ്ഡിലും അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News