സംസ്ഥാനത്ത് അതിശക്തമായ മഴ, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പു‍ഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുന മർദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപമാണ് ന്യുന മർദ്ദം രൂപപ്പെട്ടത്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തുടനീളം വ്യാപകമായ മഴയാണ് അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും തീരദേശ പ്രദേശത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

ALSO READ: 21കാരിയായ അവിവാഹിതയായ മകള്‍ ഗര്‍ഭിണി; യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമം

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടെങ്കിലും, മധ്യ-വടക്കൻ കേരളത്തിൽ മഴയുടെ ശക്തി പൊതുവേ കുറവാണ്. എന്നാൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സഞ്ചാരം പാതയ്ക്ക് അനുസരിച്ച് വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കുമെന്നാണ് നിഗമനം. ഉയർന്ന തിരമാല ജാഗ്രതയും കടലാക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നും നാളേയും. കേരള – ലക്ഷദ്വീപ് തീരങ്ങളിലും, കർണാടക തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് .

ALSO READ: ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തമിഴ്‌നാട് സ്വദേശി

മലയോര, തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും ഇന്ന് ( സെപ്റ്റംബര്‍ 29 ) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News