പാകിസ്ഥാനിൽ കനത്ത മഴ; 32 മരണം; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

പാകിസ്ഥാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ശക്തമായ മഴയിൽ 32 മരണം. 50 പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം തടസപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്.

Also read:തൃശ്ശൂരിൽ പള്ളിയിലും വിദ്യാലയത്തിലും മോഷണശ്രമം; മോഷ്ടാവ് അകത്തുകടന്നത് താഴ് തകർത്ത്

കനത്ത മഴയെ തുടർന്നുള്ള ശക്തമായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം താറുമാറായി. പാകിസ്ഥാനെയും ചൈനയേയും ബന്ധിപ്പിക്കുന്ന കാരകോറം ഹൈവയിലും ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.

Also read:നിയമ നിർമാണ സഭകളിൽ വോട്ട് ചെയ്യുന്നതിൽ എംഎൽഎമാർക്കോ എംപിമാർക്കോ സംരക്ഷണമില്ല; വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നുണ്ടെന്നും ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News