പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും കൊട്ടിഘോഷിച്ച പദ്ധതിയാണ് പ്രഗതി മൈതാനിലെ ടണൽ. കോടികൾ മുടക്കിയ പദ്ധതി പക്ഷെ മഴ വന്നാൽ വെള്ളത്തിലാണ്. ഇപ്പോഴിതാ കനത്ത മഴയെ തുടർന്ന് ടണൽ പൂർണമായും വെള്ളത്തിൽ മുങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നത്. നഗരത്തിലെ പ്രധാന പാതയായ പ്രഗതി മൈതാനിലെ ഈ അണ്ടർ പാസ് മുങ്ങിയതോടെ പ്രദേശത്ത് യാത്രാ ദുരിതവും നിലനിൽക്കുന്നുണ്ട്.
2024 ഫെബ്രുവരിയിൽ പെയ്ത മഴയിലും സമാനമായ രീതിയിൽ പ്രഗതി മൈതാനിലെ ടണലിൽ വേളം കയറിയിരുന്നു. 777 കോടി മുടക്കി നിർമിച്ച ഈ ടണൽ ഉദ്‌ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ടണൽ സുരക്ഷിതമല്ലെന്നും, ഇനിയും ധാരാളം അറ്റകുറ്റപ്പണികൾ ചെയ്‌ത് തീർക്കേണ്ടതുണ്ടെന്നും അധികൃതർ കഴിഞ്ഞ മഴക്കാലത്ത് തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇത് പാലിച്ചിട്ടില്ല എന്നാണ് ഈ മഴക്കാലത്തെ വെള്ളക്കെട്ടും ചൂണ്ടിക്കാട്ടുന്നത്.
മഴയെ തുടർന്ന് അയോധ്യയിലെ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. രാമക്ഷേത്ര നിർമാണം മുതൽക്ക് എല്ലാ പദ്ധതികളിലും സർക്കാർ അഴിമതി നടത്തിയെന്ന് സംഭവത്തിൽ ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്. രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പുറമെ റെയിൽവേ സ്റ്റേഷനിൽ വരെ മുട്ടറ്റം വെള്ളം നിറഞ്ഞതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിലെ സെക്യൂരിറ്റി ഗാർഡുകൾ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം, 450 കോടിയോളം മുടക്കി പുനർനിർമിച്ച് മോദി മോദി ഉദ്‌ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
#Watch | Vehicles Stuck, Roads Submerged As Heavy Rain Hits Delhi-NCR#DelhiRains #DelhNCR pic.twitter.com/wjudvW3CYQ
— NDTV (@ndtv) June 28, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here