പത്തനംതിട്ട ജില്ലയില്‍ മലയോര യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ്. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. നവംബര്‍ 24 വരെയാണ് നിയന്ത്രണം തുടരുക. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി.
READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി നിര്‍മ്മിച്ച സംഭവം; നേതാക്കള്‍ക്കെതിരെ കേസെടുക്കണം: എസ് സുദേവന്‍
അതേസമയം ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടലുണ്ടായി. ചെന്നീര്‍ക്കര ഊന്നുകല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷി നശിച്ചു. മഴയെ തുടര്‍ന്ന് ഇടുക്കിയിലെ മലയോര മേഖലകളിലെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.
READ ALSO:കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിന് വിലക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here