സംസ്ഥാനത്ത് കനത്ത മഴ; ദുരന്ത നിവാരണ വിഭാഗവും റവന്യൂ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്: മന്ത്രി കെ രാജൻ

കാലാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ വിഭാഗവും റവന്യൂ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധങ്ങളിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Also Read: വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി

സംസ്ഥാനത്ത് അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും റവന്യൂ വകുപ്പും ദുരന്തനിവാരണ സേനയും സജ്ജമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ട് എല്ലാ ജില്ലകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ആരംഭിച്ചതായും കെ രാജൻ പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; യുപിയിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം

കൊച്ചി , തിരുവനന്തപുരം നഗരങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മുൻകൂട്ടി നടപടി സ്വീകരിച്ചിരുന്നു. തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർമാരും വകുപ്പു മേധാവികളും നൽകുന്ന വിവരങ്ങൾ തന്നെ ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സാമൂഹ്യ മാധങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവർക്കും ശ്രദ്ധയുണ്ടാവണം. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News