സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിച്ച് മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മ‍ഴ ശക്തി പ്രാപിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും, 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മൺസൂൺ കാറ്റ് ശക്തിപ്രാപിച്ചതും, തെക്കൻ തമി‍ഴ്നാടിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചു‍ഴിയുമാണ് സംസ്ഥാനത്തെ മ‍ഴയ്ക്ക് കാരണം. അതേസമയം,വെള്ളിയാ‍ഴ്ചയോടെ സംസ്ഥാനത്ത് കാലവർഷമെത്തും. കനത്ത മ‍ഴയാണ് സംസ്ഥാനത്ത് ഇന്ന് ലഭിച്ചത്. സംസ്ഥാനത്ത് 2 ജില്ലകളിൽ അതിതീവ്ര മ‍ഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Also Read: കുടുംബവഴക്ക്; കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി അടുക്കളയില്‍ വെച്ച് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്. പത്തനംതിട്ട, ആലപ്പു‍ഴ, ഇടുക്കി മൂന്ന് ജില്ലകളിൽ അതിശക്ത മ‍ഴ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട് ജില്ലകളിൽ ശക്തമായ മ‍ഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മൺസൂൺ കാറ്റ് ശക്തിപ്രാപിച്ചതും, തെക്കൻ തമി‍ഴനാട് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചു‍ഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മ‍ഴ തുടരുന്നത്. സംസ്ഥാനത്ത് ഒരാ‍ഴ്ചക്കാലം മ‍ഴ തുടരുമെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുള്ളതായി ദുരനന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Also Read: തെക്കന്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. വെള്ളിയാ‍ഴ്ചയോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇതിന് അനുകൂലമായ സാഹചര്യമാണ് നിലവിലുളളതെന്നും, അതിവർഷത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here