തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു

തെക്കന്‍ തമ‍ി‍ഴ്നാട്ടിലെ നാലു ജില്ലകളില്‍ ശക്തമായ മ‍ഴ തുടരുകയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് നാശം വിതച്ച് കനത്ത മ‍ഴ പെയ്യുന്നത്. കേന്ദ്ര സേനയുടെ 5 ഹെലികോപ്റ്ററുകള്‍ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാന്‍ തമി‍ഴ്നാടിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തമി‍ഴ്നാട്ടിലെ ശക്തമായ മ‍ഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും.

Also read:മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കുന്നത്. സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചത്.

Also read:ചൈനയില്‍ വന്‍ ഭൂചലനം; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

പെരിയാർ നദിയുടെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News