കനത്ത മഴയിൽ വിറച്ച് തെക്കൻ തമിഴ്‌നാട് ജില്ലകൾ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലെ വിദ്യാഭ്യാ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ: ഗവർണർ ഹിറ്റ്ലർ അല്ല; അഴിപ്പിച്ച ബാനർ വീണ്ടും കെട്ടിയ എസ്എഫ്ഐ കുട്ടികളെ അഭിനന്ദിക്കുന്നു: മന്ത്രി എം ബി രാജേഷ്

കനത്ത മഴയെ തുടർന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തിൽ സന്ദർശകരെ വിലക്കി. താഴ്‌ന്ന പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തന നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: വീണ്ടും ആശ്വാസം; ജീവകാരുണ്യ ഉൽപന്നങ്ങളുമായി യുഎഇ കപ്പൽ ഗാസയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News