കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; സമീപവാസികൾക്ക് ജാഗ്രത നിർദേശം

aruvikkara dam

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ നിലവിൽ 10 സെന്റിമീറ്റർ വീതം നിലവിൽ ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന അസാഹചര്യത്തിൽ അഞ്ചു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ സമീപവാസികൾ നല്ല ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Also read:കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ഡ്രൈവറെ ഭീഷണിപ്പെടുടത്തി, യാത്രക്കാരനെ കയ്യേറ്റം ചെയ്തു

അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

Also read:സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇതിനൊപ്പം കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാൽ മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News