തൃശൂരിലും ശക്തമായ മഴ; നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു

തൃശൂരിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള കടകളിലും, ശങ്കരയ്യ റോഡിലെ വീടുകളിലും വെള്ളം കയറി.

ALSO READ:കൊല്ലങ്കോട് പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവം; സ്ഥലമുടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ബിഷപ്പ് പാലസിന് സമീപവും വടക്കേ സ്റ്റാന്‍ഡിനു സമീപവും മതില്‍ ഇടിഞ്ഞുവീണു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടപ്പന്തലില്‍ വെള്ളം കയറി. സമീപത്തെ കടകളിലും വെള്ളം കയറി. തൃശൂര്‍ വടക്കേച്ചിറയില്‍ ഫ്‌ളാറ്റുകളില്‍ വെള്ളം കയറി. മോട്ടര്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്.

ALSO READ:കനത്ത മഴ; വെള്ളത്തില്‍ മുങ്ങി കൊച്ചി- വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News