തമിഴ്‌നാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 2 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 1996 ന് ശേഷം ജൂണില്‍ ഇത്രയും വലിയ മഴ ഇതാദ്യമാണ്.
തമിഴ് നാട്ടില്‍ 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചിപുറം, തിരുവലൂര്‍, റാന്നിപെട്ട്, വെലൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
ശക്തമായ മഴയില്‍ ചെന്നൈയിൽ മീനംബാക്കം, പുറസൈവാക്കം, വേലച്ചേരി, കോയംപേട് അടക്കമുള്ള സ്ഥലങ്ങളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.ചെന്നൈ, ചെങ്കൽപ്പട്ട്, തിരുവള്ളൂർ , കാഞ്ചിപുരം, റാണിപ്പേട്ട്, വേലൂർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്.
Also Read : പാലക്കാട് വനം വകുപ്പ് പിടികൂടിയ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും
അതേസമയം തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങൾ ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. ചെന്നൈയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന ഒട്ടേറെ വിമാനങ്ങളും വൈകി.
കനത്ത മഴയെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടേണ്ടിയിരുന്ന കേരളത്തിലേക്കുള്ളവ ഉൾപ്പെടെ പതിനഞ്ചോളം ട്രെയിൻ സർവീസുകൾ റെയിൽവേ പുനഃക്രമീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here