സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ തുടരുക. നിലവില്‍ സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും, മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സജ്ജരാകണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര-സംസ്ഥാന കാലാവസ്ഥ മുന്നറിയിപ്പുകള്‍ സസൂഷ്മം വീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.
ALSO READ: രാജ്യത്ത് ആദ്യമായി ജെറ്റ്സ്ട്രീം അതിരക്റ്റമി ചികിത്സ വിജയകരമായി നടത്തി എറണാകുളം ലിസി ആശുപത്രി
വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മധ്യ തെക്കന്‍ ജില്ലകളില്‍ ആകും മഴ കനക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, അടിയന്തര സാഹചര്യത്തെ നേരിടാന്‍ സജ്ജരാകാന്‍ ജില്ലാ ഭരണകൂടത്തിനും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.
ALSO READ: വ്യാജ രേഖ ചമച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരെ പ്രതിഷേധവുമായി സിപിഐഎം
അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല. പൂവാറിലും വേളിയിലും പൊഴിമുറിച്ചു. നെടുമങ്ങാട് താലൂക്കില്‍ 6 വീടുകള്‍ ഭാഗികമായും കാട്ടാക്കട താലൂക്കില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ക്വാറി ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും മലയോര ടൂറിസം മേഖലകള്‍ താല്‍ക്കാലികമായി അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കും തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here