ശക്തമായ മഴ; കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ മഴയില്‍ മരങ്ങളും മണ്ണും ഇടിഞ്ഞുവീണ് കുമളി – മൂന്നാര്‍ സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉടുമ്പന്‍ചോല കള്ളിപ്പാറയിലാണ് സംഭവം. നെടുങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

READ ALSO:രജൗരിയില്‍ ഏറ്റുമുട്ടല്‍; 4 സൈനികര്‍ കൊല്ലപ്പെട്ടു

ശക്തമായ മഴയില്‍ തൂക്കുപാലത്ത് കടകളിലും വീടുകളിലും വെള്ളം കയറി. ജില്ലയില്‍ നഗര മേഖലയിലടക്കം തടസ്സപ്പെട്ട വൈദ്യുതി, മഴ അല്‍പ്പം കുറഞ്ഞപ്പോള്‍ പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. മൂന്നുമണിയോടുകൂടി ആരംഭിച്ച മഴ ജില്ലയില്‍ പലഭാഗത്തും തുടരുകയാണ്.

READ ALSO:ഐഎഫ്എഫ്‌കെ; ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News