കനത്ത മഴ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

ശക്തമായ മഴയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. ഉച്ചയ്ക്ക് ഒന്നരയോടെ ബാനര്‍ജി ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. റൗണ്ടിലൂടെ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകളുടെ മുകളിലേക്കായാണ് മരം കടപുഴകി വീണത്.

ALS0 READ:വയനാട് വന്യജീവി ആക്രമണം: ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍

വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. ഓരോ നിമിഷവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ ഭാഗത്താണ് അപകടമുണ്ടായത്. റൗണ്ടില്‍ ഏറെ നേരം ഗതാഗത കുരുക്കുമുണ്ടായി. തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മരം മുറിച്ചു നീക്കിയത്.

ALS0 READ:ഇക്കൊല്ലത്തെ സംസ്ഥാന ഹജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News