വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി

വയനാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാ‍ഴ്ച   പ്രെഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും എം.ആര്‍.എസ് സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.

ശക്തമായ മ‍ഴമൂലം തിങ്കളാ‍ഴ്ചയും ജില്ലയില്‍ അവധി ആയിരുന്നു.

ALSO READ: അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി 

അതേസമയം, തൊള്ളായിരം കണ്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട്‌ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍ പേഴ്സൺ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോരപ്രദേശങ്ങളിലേക്കുള്ള ട്രക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചു.

ALSO READ:  കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News