കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. വൈകിട്ട് നാലു മണിക്ക് ശേഷമാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്. ആറാമത്തെയും ഏഴാമത്തെയും ഷട്ടറുകളാണ് വൈകിട്ട് തുറന്നത്. നിലവില്‍ ഡാമിന്റെ നാലു ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഓരോ ഷട്ടറും ഏഴ് അടി വീതം ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നത്.

ALSO READ:ടൂറിസം ഗ്രാമമായി മാറ്റും; സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി പെരുമ്പളം ദ്വീപ്

ഉച്ചയ്ക്ക് 12 മണിയോടെ ഡാമിന്റെ മൂന്നും അഞ്ചും ഷട്ടറുകള്‍ ഒരടി വീതം തുറന്നിരുന്നു. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 424 മീറ്ററിലേക്കെത്തിയ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് നല്‍കി ഷട്ടര്‍ തുറന്നത്. റിസര്‍വോയറിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് വൈകിട്ട് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്. ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതിനാല്‍ പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ:ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News