ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 6 മരണം, കേദാര്‍നാഥില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഇതുവരെ ആറുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഗൗരികുണ്ഡില്‍ നിന്നും കേദാര്‍നാഥ് റൂട്ടില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നു. കേദാര്‍നാഥില്‍ 200 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉത്തരാഖണ്ഡില്‍ ഉടനീളം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ഹിമാചല് പ്രദേശിലും കനത്ത മഴയാണ്. ഷിംലയില്‍ 36 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയിലെ റാംപൂര്‍ മേഖലയിലാണ് അപകടം. അപകട സ്ഥലത്ത് എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കനത്ത മഴയില്‍ നിരവധി പാലങ്ങള്‍ തകര്‍ന്നു

Also Read : കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്

ദില്ലിയിലും കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും മൂന്നു വയസുകാരന്‍ മകനും മുങ്ങിമരിക്കുകയായിരുന്നു. ഖോദ കോളനിയിലെ വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.

വീടിന് പുറത്തിറങ്ങരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം ദില്ലി – നോയിഡ എക്സ്പ്രസ് ഹൈവേ, മെഹ്റോലി – ചദ്ദാപൂര്‍ റോഡിലും ആളുകള്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News