ദില്ലിയിൽ പെയ്തൊഴിഞ്ഞത് 101 വർഷത്തിനിടെ ഡിസംബറിൽ പെയ്ത ഏറ്റവും കനത്ത മഴ; ഇന്നും മഴ മുന്നറിയിപ്പ്

തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന ദില്ലിയിൽ കനത്ത മഴ മുന്നറിയിപ്പും. കഴിഞ്ഞ ദിവസം ദില്ലിയിൽ പെയ്തത് ഡിസംബർ മാസത്തിൽ കഴിഞ്ഞ 101 വർഷത്തിനിടെ പെയ്ത ഏറ്റവും കനത്തമഴ. 28ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ദില്ലിയിൽ പെയ്തത് 41.2 മില്ലി മീറ്റർ മഴയാണ്. 1923 ഡിസംബർ 3 നാണ് ഇതിന് മുൻപ് ഡിസംബറിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ പെയ്തിരുന്നത്. 75.7 മില്ലിമീറ്റർ മഴയാണ് അന്ന് പെയ്തത്.

ALSO READ: അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമം; എഫ്ഐആർ ചോർന്നതിൽ ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടി നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി

ഇതോടെ ദില്ലിയിലെ താപനിലയും കുത്തനെ 13 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മഴയ്‌ക്കിടെ വായു ഗുണനിലവാരത്തിൽ കുറച്ച് പുരോഗതിയുണ്ട്, എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 179 ആണ് രേഖപ്പെടുത്തിയത്. മഴയെ തുടർന്ന് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. ആർകെ പുരത്തെ സെക്ടർ-9 ലെ റോഡിന്‍റെ ഒരു ഭാഗം തകർന്നു. ദില്ലിയിലുൾപ്പെടെ ആലിപ്പഴം പൊഴിയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here