കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതചുഴിയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്

ശ്രീലങ്കക്ക് സമീപം സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഇടവിട്ടുള്ള കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത്, പൊതുവെ തെക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും. ഇന്ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് പ്രഖ്യാപിച്ചു. മറ്റ് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Also Read:  നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം

മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തെറ്റിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മലയോര- തീര മേഖലകളില്‍ ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News