കനത്ത മഴ; കണ്ണൂരും കൊച്ചിയിലും വ്യാപക നാശനഷ്ടം, ജനങ്ങൾ ദുരിതത്തിൽ

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. പയ്യന്നൂർ കാനായി പ്രദേശത്ത് നാല് വീടുകൾ ഭാഗികമായി തകർന്നു. നടാലിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.

Also read:കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തരൂര്‍ എത്തിയില്ല ; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനം

കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയിൽ മഴക്കെടുതിയും രൂക്ഷമാണ്. പല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പയ്യന്നൂർ കാനായി വള്ളിക്കെട്ട് മേഖലയിൽ മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം താറുമാറായി. റബ്ബർ, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികൾക്കും നാശം സംഭവിച്ചു. കണ്ണൂർ തലശ്ശേരി റോഡിൽ നടാൽ ബസാറിൽ കടകളിലും വീടുകളിലും വെള്ളം കയറി. പാനൂർ,ചൊക്ലി മേഖലയിലും കനത്ത നാശനഷങ്ങൾ ഉണ്ടായി. മരം കടപുഴകി വീണ് വീടുകളും വാഹനങ്ങളും തകർന്നു.

അതേസമയം, എറണാകുളം ജില്ലയില്‍ ഇടവിട്ട് കനത്ത മഴ തുടരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലത്ത് പൂയംകൂട്ടി, മണികണ്ഠൻ ചാൽ ചപ്പാത്ത് പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടങ്ങളിലെ ആദിവാസി മേഖലകളിലേയ്ക്കുള്ള വാഹനയാത്ര മുടങ്ങി. ബ്ലാവനയിൽ ജങ്കാർ സർവ്വീസ് നിലച്ചതിനെത്തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ആറും, ഏഴും വാർഡിലെ ജനങ്ങൾ ദുരിതത്തിലായി.

Also read:എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് സൗകര്യം; കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ യാഥാർഥ്യമായി

വഞ്ചിയിറക്കിയാണ് ആളുകളെ അക്കരയിക്കരെ കടത്തുന്നത്. ഇടുക്കിയിലെ പാംബ്ല, കല്ലാർകുട്ടി,മലങ്കര ഡാമുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാക്കനാട് കീരേലിമലയില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഇവിടത്തെ രണ്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ജില്ലയില്‍ എൻ ഡി ആർ എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News