സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അലര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി മോക്ക ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും. ഇതിന്റെ ഭാഗമായാണ് വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ജാഗ്രത കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, സംസ്ഥാനത്തുടനീളം മെയ് 11 ന് ശക്തമായ മഴ ഉണ്ടായേക്കും. തീരദേശത്ത് താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത സ്വീകരിക്കണം. ഒപ്പം ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഇതിനിടെ, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here