സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.
ALSO READ:നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്
തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദപാത്തിയുടെ സ്വാധീനത്തില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം ഒഡീഷിക്കും ഛത്തീസ്ഗഡിന്റെയും സമീപപ്രദേശത്ത് ചക്രവാത ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധന വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here