സംസ്ഥാനത്ത് അതിതീവ്രമഴ തുടരും; മെയ് അവസാനത്തോടെ കാലവർഷമെത്തും

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. മെയ് 31 ഓടെ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും മറ്റന്നാളും നാല് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരും. വിനോദസഞ്ചാര മേഖലയിലേക്കും രാത്രി യാത്രയ്ക്കും വിലക്കെർപ്പെടുത്തി. മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് മെയ് 31 ഓടെ കേരളത്തിൽ കാലവർഷം എത്തുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Also Read: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; വാർത്ത തെറ്റെന്ന് മെഡിക്കൽ കോളേജ് അധികൃതർ

നിലവിൽ തെക്കൻ തമിഴ്നാട് തീരങ്ങളിൽ ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. മെയ് 22 ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് അതി തീവ്ര ന്യൂനമർദ്ദമായി മാറുമ്പോൾ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 23 വരെ എല്ലാ ജില്ലകളിലും ഇടിമിന്നലോട്കൂടിയ അതിശക്തമായ മഴ മുന്നറിയിപ്പാണ് നൽകിയത്. റെഡ്, ഓറഞ്ച് അലർട്ടുകൾ തുടരുന്ന ജില്ലകളിൽ രാത്രി യാത്രകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ പൊന്മുടി, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര വിലക്കുണ്ട്.

Also Read: മംഗലപുരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മൂന്ന് ടാങ്കറിലേക്ക് ഗ്യാസ് മാറ്റുന്ന നടപടികൾ ആരംഭിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ചിലയിടങ്ങളിൽ വെള്ളം കയറിയെങ്കിലും അപകടകരമായ സാഹചര്യം നിലനിൽക്കുന്നില്ല. മിന്നൽ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ, മലയോര മേഖലയിലുള്ളവരും തീരപ്രദേശത്തുള്ളവരും താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും മാറി താമസിക്കേണ്ട സാഹചര്യം വന്നാൽ മാറി താമസിക്കണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഇറങ്ങാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News