സംസ്ഥാനത്ത് ഇന്നും മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായതോ നേരിയതോ ആയ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. അതേസമയം കണ്ണൂർ വരെ ഉണ്ടായിരുന്ന കാലവർഷം കാസർഗോഡ് ജില്ലയിലേക്ക് വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കടലാക്രമണസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര തീരദേശ മേഖലകളിൽ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

Also Read: വോട്ടെണ്ണലിൽ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് ഇന്ത്യ സഖ്യം നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News