ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്തമഴയും വെള്ളക്കെട്ടും

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്തമഴയും വെള്ളക്കെട്ടും. ഹിമാചലിലും ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചലിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Also Read: കനത്ത മ‍ഴ: സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാ‍ഴ്ച അവധി, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദില്ലിയില്‍ യമുനാനദിയില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ തുടരുകയാണ്. ഹിമാചല്‍, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസം അതി തീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദില്ലിയില്‍ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News