മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ജൂലൈ 20 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്കും അതിതീവ്രമായ മഴയ്ക്കും സാധ്യയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. താനെ, റായ്ഗഡ്, പൂനെ, പാൽഘർ എന്നീ ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലു ജില്ലകളിലും വെള്ളിയാഴ്ച വരെ റെഡ് അലേർട്ട് നില നിൽക്കും. ഇതിനു പുറമെ മുംബൈ , രത്നഗിരി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .

also read:മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റെഡ് അലർട്ട് കണക്കിലെടുത്ത് പാൽഘറിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അധികൃതർ അവധി പ്രഖ്യാപിച്ചു.പാൽഘർ കളക്ടർ ഗോവിന്ദ് ബോഡ്‌കെയാണ് സ്‌കൂളുകൾക്ക് അവധി നല്കാൻ ഉത്തരവിട്ടത്. അതേസമയം,ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ താനെ കളക്ടർ അശോക് ഷിങ്കാരെ ആവശ്യപ്പെട്ടു, കൂടാതെ മഴക്കെടുതികളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ , നഗര ഭരണകൂടങ്ങളോട് സജ്ജരായിരിക്കാനും ഗവർണർ ആവശ്യപ്പെട്ടു .

also read:കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News