കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചു. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 895 എച്ച്ടി പോസ്റ്റുകളും 6230 എല്‍ടി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍ടി ലൈനുകളും 895 ഇടങ്ങളില്‍‍ എച്ച്ടി ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക്‍ കേടുപാടുകള്‍‍ സംഭവിച്ചു.

Also Read; കിള്ളിയാറ്റിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു. സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍‍വ്വഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാന്‍‍സ്ഫോര്‍‍മറുകളുടെയും തകരാറുകള്‍‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍‍ഗണന. തുടര്‍‍ന്ന് എല്‍ടി ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഇത് മനസ്സിലാക്കി മാന്യഉപഭോക്താക്കള്‍‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.

Also Read; ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News