സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച  6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും  പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാറ്റിന്റെ വേഗതയും സംസ്ഥാനത്ത് കൂടി. തിരമാലകൾ ഉയരത്തിൽ വീശാൻ സാധ്യതയുള്ളതായി സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശ മലയോര മേഖലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതേ സമയംസംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 1 1 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News