സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Rain

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. തെക്കന്‍ തെലങ്കാനയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി, അറബിക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.

ALSO READ:ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചുനൽകി

പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. കാറ്റിന്റെ വേഗത കൂടി നില്‍ക്കുന്ന സാഹചര്യം, കടല്‍ പ്രക്ഷുബ്ധമായ അവസ്ഥ, കള്ളക്കടല്‍ പ്രതിഭാസ സാധ്യത എന്നിവ കണക്കിലെടുത്ത് തീരമേഖലയ്ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും.

ALSO READ:രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കും; റായ്ബറേലി സീറ്റ് നിലനിർത്താൻ ധാരണ

ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയ്ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. വരുന്ന 5 ദിവസം കൂടി സംസ്ഥാന വ്യാപകമായി ശക്തമായത് മുതല്‍ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News